fbpx
അന്തർദേശീയം

ഇൻഡോനേഷ്യയിലെ ഭൂചലനം ; 42 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ , 600 ലധികം പേർക്ക്

ഇൻഡോനേഷ്യയിലെ സുലവേസി ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ ഇതുവരെ 42 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.

ഈ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകരുകയും മണ്ണിടിച്ചിലും ഉണ്ടായി. 600 ലധികം പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് ആണ് നീണ്ടുനിന്നത്. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളിൽ നിരവധി ആളുകൾ കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ആയിരക്കണക്കിന് ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

ദുരിതബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ച് അധികൃതർ ഇപ്പോഴും വിവരങ്ങൾ ശേഖരിച്ച്‌ വരികയാണ്

error: Content is protected !!