Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതർ 9.42 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതുകോടി നാല്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇരുപത് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു.

ഇന്ത്യയില്‍ 1,05,43,659 കൊവിഡ് ബാധിതരാണ് ഉള്ളത്. 15,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2,08,261 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേര്‍ മരിച്ചു. 1,01,78,883 പേര്‍ രോഗമുക്തി നേടി.

error: Content is protected !!