ദുബായ്

ദുബായിൽ ‘ലണ്ടൻ ടാക്സി’ മോഡൽ ട്രയൽ ലോഞ്ചിനായൊരുങ്ങുന്നു

ദുബായിൽ ഈ വർഷം ഹൈബ്രിഡ് വാഹനങ്ങൾ ഉപയോഗിച്ച് ‘ലണ്ടൻ ടാക്സി’ മോഡൽ സേവനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.ആർ‌ടി‌എയുടെ ദുബായ് ടാക്സി കോർപ്പറേഷൻ (ഡി‌ടി‌എ) ഫെബ്രുവരി മുതൽ  ‘ലണ്ടൻ ടാക്സി’ സേവനം ആരംഭിക്കുകയും ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ഈ സേവനം ലഭ്യമാക്കുകയും ചെയ്യും.

ബ്രിട്ടീഷ് തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ലണ്ടൻ ക്യാബിനെ അനുകരിക്കുന്ന വിധത്തിൽ അർദ്ധത്തിൽ വളഞ്ഞ ആകൃതിയും കറുത്ത നിറവുമാണ് പുതിയ ടാക്‌സിയുടെ പ്രധാന സവിശേഷത.

ദുബായിലെ ടാക്സി സേവനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ആർടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സേവനം വരുന്നതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാൻ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ ടയർ പറഞ്ഞു.

ഈ വർഷം ഏറ്റെടുക്കാനിരിക്കുന്ന പദ്ധതികൾ അവലോകനം ചെയ്യാനായി ദുബായ് ടാക്സി കോർപ്പറേഷൻ സന്ദർശനത്തിനിടെയാണ് അൽ ടയർ ഇക്കാര്യം അറിയിച്ചത്

ആകർഷകവുമായ ഇന്റീരിയറും , ഇരിക്കാനായി വിശാലമായ സ്ഥലവും ആറ് സീറ്റുകളും പ്രത്യേക ലണ്ടൻ ടാക്സി’ മോഡൽ ക്യാബിനിൽ വാഗ്ദാനം ചെയ്യുന്നു. നിശ്ചയദാര്‍ഢ്യക്കാരുടെ ആവശ്യങ്ങളും ഈ മോഡൽ നിറവേറ്റുന്നു.വൈഫൈ നെറ്റ്‌വർക്കിന് പുറമേ സാറ്റലൈറ്റ് അധിഷ്ഠിത നാവിഗേഷൻ സിസ്റ്റം, വോയ്‌സ് കമാൻഡ് സിസ്റ്റം, ഫോർവേഡ്-കൂട്ടിയിടി മുന്നറിയിപ്പ് സിസ്റ്റം, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് സിസ്റ്റം എന്നിവയും ടാക്സിയിൽ ഘടിപ്പിച്ചിരിക്കും.

error: Content is protected !!