അബൂദാബി

യു എ ഇയിൽ കോവിഡ് കേസുകളിൽ വർദ്ധനവ് ; അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ ഇന്ന് മുതൽ വീണ്ടും കർശനമാക്കി

യു എ ഇയിലെ പ്രതിദിനകോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അധികൃതർ വീണ്ടും കർശനമാക്കി.

മുൻകരുതൽ നടപടികൾ പ്രകാരം ഇന്ന് ഞായറാഴ്ച മുതൽ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പിസിആർ അല്ലെങ്കിൽ ഡിപിഐ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.ഇതുവരെ അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് മതിയായിരുന്നു.

ഒരു വ്യക്തി നാലു ദിവസമോ അതിൽ കൂടുതലോ അബുദാബി എമിറേറ്റിൽ താമസിക്കുന്നവർക്ക് പ്രവേശനത്തിന്റെ നാലാം ദിവസം നിർബന്ധമായും പിസിആർ പരിശോധനകൾ നടത്തേണ്ടതുണ്ട്, കൂടാതെ എട്ട് ദിവസമോ അതിൽ കൂടുതലോ താമസിക്കുന്നവർക്ക് പ്രവേശനത്തിന്റെ എട്ടാം ദിവസവും പിസിആർ പരിശോധനകൾ നടത്തണം.നേരത്തെ അബുദാബിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് ആറാം ദിവസം മാത്രം ഒരു അധിക പിസിആർ പരിശോധന നടത്തിയാൽ മതിയായിരുന്നു.ദിവസം നിയമലംഘകർക്ക് 5000 ദിർഹം വീതമാണു പിഴ

ഇന്ന് ഞായറാഴ്ച മുതൽ കർശന നടപടികൾ എമിറേറ്റിൽ നടപ്പാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ് -19 പാൻഡെമിക് അറിയിച്ചു. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ആളുകൾക്കോ ​​മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകളുടെ സന്നദ്ധപ്രവർത്തകർക്കും ഈ യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ട്.ഇവർ അൽഹൊസൻ ആപ്പിൽ ‘E ‘ അല്ലെങ്കിൽ സ്വർണനിറത്തിലുള്ള ‘സ്റ്റാർ’ എന്നിവയാണ് തെളിവായി കാണിക്കേണ്ടത്.

error: Content is protected !!