fbpx
Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതർ 9.5 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതര കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പതു കോടി അമ്ബത്തിനാല് ലക്ഷമായി ഉയര്‍ന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 20,38,936 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എണ്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ 1,05,72,672 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ 2,05,109 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,10,697 ആയി ഉയര്‍ന്നു.

error: Content is protected !!