fbpx
ഷാർജ

സി ഐ ഡി ചമഞ്ഞ് തട്ടിപ്പ് ; മുന്നറിയിപ്പുമായി ഷാർജാ പോലീസ്

ഷാർജയിൽ സി.​ഐ.​ഡി ച​മ​ഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ബോധവത്കരണവുമായി പോലീസ്.
ഇ​ത്ത​ര​ക്കാ​രെ ത​ട​യാ​നാ​യി ‘നി​ങ്ങ​ള്‍ ക​വ​ര്‍​ച്ച​ക്ക് ഇ​ര​യാ​കു​ന്ന​തി​ന് മുൻപ് സൂ​ക്ഷി​ക്കു​ക’ എന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക്ക് ഷാ​ര്‍​ജ പൊ​ലീ​സ് തു​ട​ക്കം കു​റി​ച്ചു. ആ​രെ​ങ്കി​ലും പൊ​ലീ​സു​കാ​ര​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മു​ന്നി​ലെ​ത്തി​യാ​ല്‍ ആ​ദ്യം അ​യാ​ളു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ടു​ക.
ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഐ​ഡി കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ കാ​ണി​ച്ച്‌ പി​ന്‍​വ​ലി​ക്കു​ക​യും ശ​രി​യാ​യി പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍, അ​ത് വീ​ണ്ടും കാ​ണാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ കേ​സു​ക​ളി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സോ വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശ​മോ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​ക്കി​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ള്‍, പ​ണം, മ​റ്റ് വ​സ്തു​വ​ക​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ചോ​ദി​ക്കി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പറഞ്ഞു.

ആ​ള്‍​മാ​റാ​ട്ട​ക്കാ​ര്‍ കൂ​ടു​ത​ലും അ​റ​ബി സം​സാ​രി​ക്കാ​ത്ത താ​മ​സ​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും അ​റി​വി​ല്ലാ​യ്മ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. സി.​ഐ.​ഡി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ത​ട്ടി​പ്പും ക​വ​ര്‍​ച്ച​യും ന​ട​ത്തു​ന്ന​ത് കൂ​ടി​വ​രു​ക​യാ​ണ്.

അ​റ​ബി, ഇം​ഗ്ലീ​ഷ്, ഉ​ര്‍​ദു ഭാ​ഷ​ക​ളി​ല്‍ ബോ​ധ​വ​ത്​​ക​ര​ണ ല​ഘു​ലേ​ഖ​ക​ള്‍ താ​മ​സ​ക്കാ​ര്‍​ക്കും പ്ര​ധാ​ന ഷോ​പ്പി​ങ്​ സെന്‍റ​റു​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും പൊ​ലീ​സ് വി​ത​ര​ണം ചെ​യ്തു.

error: Content is protected !!