ദുബായ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല ; ദുബായിൽ 18 സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു

കോവിഡ് നിർബന്ധിത മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് 18 സ്ഥാപനങ്ങൾ ദുബായ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടാൻ ഉത്തരവിട്ടു.യു‌എഇയിൽ ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തുന്നത് തുടരുന്നതിനാൽ ദുബായിലെ അധികൃതർ കോവിഡ് സുരക്ഷാ പരിശോധന കർശനമായി തുടരുകയാണ്.

10 ലോൺഡ്രികൾ (ഏഴെണ്ണം നയീഫിലും മൂന്നെണ്ണം അൽ ബർഷ 1 ലും) , അഞ്ച് ഫുഡ് ഔട്ട്ലെറ്റുകൾ (അൽ ദാഗയയിൽ മൂന്നും , പോർട്ട് സയീദിൽ രണ്ടും ), ഹോർ അൽ അൻസ് ഈസ്റ്റിൽ മൂന്ന് സലൂണുകൾ എന്നിവയാണ് കോവിഡ് നിർബന്ധിത മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാൽ അടച്ചു പൂട്ടിച്ചത്.

ദുബായിലെ 2,352 ഔട്ട്‌ലെറ്റുകൾ മുനിസിപ്പാലിറ്റി പരിശോധിച്ചതിൽ 45 സ്ഥാപനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുകയും 2,271 ഔട്ട്‌ലെറ്റുകൾ കോവിഡ് നിർബന്ധിത മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കുന്നതായും കണ്ടെത്തി.

error: Content is protected !!