ദുബായ്

ദുബായിൽ കർശന പരിശോധനയുമായി ആർ. ടി. എ ; 1,459 യാത്രക്കാർ സൗജന്യ യാത്ര നടത്തിയതടക്കം നിരവധി നിയമലംഘനങ്ങൾ

ബസുകൾ, ടാക്സികൾ എന്നിവയുമായി ബന്ധപെട്ട് നടത്തിയ പരിശോധനാ പ്രചാരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം 3,300 നിയമലംഘനങ്ങൾ നടന്നതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നൂറിലധികം സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ദുബായിലെ പൊതുഗതാഗതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുമായി യാത്രക്കാരും ഡ്രൈവർമാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് കാമ്പയിൻ ആരംഭിച്ചത്.

അതിൽ കൂടുതലും 1,459 ബസ് യാത്രികർ നിരക്ക് നൽകാതെ യാത്ര ചെയ്തതായി കണ്ടെത്തി. 1,412 ടാക്സി ഡ്രൈവർമാർ അനുവദനീയമായ യാത്രക്കാരേക്കാൾ കൂടുതൽ ആളുകളെ വെച്ച് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ടും കുറ്റകൃത്യങ്ങൾ കണ്ടെത്തി. അനധികൃത 105 വാടക ബസുകളും , അനധികൃതമായി യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട 100 ലംഘനങ്ങളും കണ്ടെത്തി. നി​യ​മം ലം​ഘി​ച്ച 96 ലി​മോ​സി​ൻ സ​ർ​വി​സു​ക​ളും അതോറിറ്റി ക​ണ്ടെ​ത്തി​യിട്ടുണ്ട്. ബാക്കിയുള്ള കുറ്റകൃത്യങ്ങൾ സ്കൂൾ ബസുകൾ, അബ്രകൾ , നോൾ കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്

മൊബിലിറ്റി നിയമങ്ങൾ പാലിക്കുന്നതിനും യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പെരുമാറ്റം നിരീക്ഷിക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ട്രാൻസിറ്റ് മാർഗങ്ങൾ പാലിക്കുന്നതിനുമുള്ള വർഷം മുഴുവനുമുള്ള പദ്ധതികളുടെ ഭാഗമാണ് ഈ കാമ്പെയ്‌നുകളെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി, ആർ‌ടി‌എ, പാസഞ്ചർ ട്രാൻസ്പോർട്ട് ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ ബലൂച്ചി പറഞ്ഞു

error: Content is protected !!