അബൂദാബി ആരോഗ്യം

യുഎഇയിലെ എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പിസിആര്‍ പരിശോധന നിർബന്ധം.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി യുഎഇയിലെ എല്ലാ മന്ത്രാലയങ്ങളിലെയും ഫെഡറൽ സർക്കാർ വകുപ്പുകളിലെയും എല്ലാ ജീവനക്കാരും ഓരോ ഏഴു ദിവസത്തിലും കോവിഡ് -19  പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

യുഎഇയിൽ കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ച ജീവനക്കാരെ പിസിആര്‍ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

error: Content is protected !!