ഇന്ത്യ ദുബായ്

ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കഭൂമിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നു

ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കഭൂമിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നു. അരുണാചൽ പ്രദേശിലെ സുബാൻ സിരി ജില്ലയിൽ ടിസാരി ചു നദി തീരത്താണ് ചൈന നിർമാണ പ്രവർത്തങ്ങൾ നടത്തുന്നത്. ദേശീയ മാധ്യമങ്ങളിൽ ഗ്രാമം നിര്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. സാറ്റലൈറ്റ് ചിത്രത്തിൽ 2019 ഓഗസ്റ്റ് മാസം യാതൊരു നിർമാണ പ്രവർത്തനങ്ങളും നടക്കാത്ത പ്രദേശം, 2020ൽ വീടുകൾ നിറഞ്ഞ ഗ്രാമമായി മാറുന്നു. 101 വീടുകളുടെ നിർമാണമാണ് പ്രദേശത്ത് നടക്കുന്നത്. വാർത്തയെ തുടർന്ന് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.
അതേസമയം അരുണാചൽ പ്രദേശിലേക്ക് ചൈന കടന്നുകയറിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ നേരിട്ടുള്ള പ്രതികരണങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയിട്ടില്ല. മാത്രമല്ലാ കഴിഞ്ഞ വർഷം ആക്രമണം മൂലം കിഴക്കൻ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

error: Content is protected !!