അബൂദാബി

അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെത്തു‌ടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തൃശ്ശൂർ സ്വദേശി

അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെത്തു‌ടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തൃശ്ശൂർ സ്വദേശി. ദൂരക്കാഴ്ച കുറവായതിനാൽ അബുദാബിയിലെ അൽ മഫ്രാഖിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ൽ തൃശ്ശൂർ ചേർപ്പ് ചെറുചേനം സ്വദേശി നൗഷാദാണ് (45) മരിച്ചത്. കാറുകളും ട്രക്കുകളുമടങ്ങുന്ന 19 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി നടന്നതായി പൊലീസ് പറ‍ഞ്ഞു.

അബുദാബി സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവറായ നൗഷാദ് ബസിൽ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകുമ്പോൾ അൽമഫ്റഖിലായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനായി അബുദാബി ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കനത്ത മഞ്ഞിൽ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചപ്പോൾ ബസ്സിൽ നിന്നും പുറത്തിറങ്ങി നോക്കുന്നതിനിടെ പുറകിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങൾക്കിടയിൽപെട്ട നൗഷാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് അബുദാബി പൊലീസ് പറ‍ഞ്ഞു.യു എ ഇയിൽ ഇന്നലെ രാവിലെ മൂന്നുമണിക്കൂറിനുള്ളിൽ 24 വാഹനാപകടങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്.

8 പേർക്ക് പരിക്കേറ്റതായും അതിൽ 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.

Image

error: Content is protected !!