ആരോഗ്യം കേരളം

കോവിഡ് പ്രതിരോധം ; രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കൊച്ചിയില്‍ എത്തി

കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്റെ രണ്ടാം ഘട്ട വാക്‌സിന്‍ വിമാനം കൊച്ചിയില്‍ എത്തി.
രാവിലെ 11 മണിയോടെയാണ് മുംബൈയില്‍ നിന്നും വാക്‌സിനുമായുള്ള ഗോ എയറിന്റെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 1,47,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് കൊച്ചിയില്‍ വിതരണത്തിനായി എത്തിച്ചത്.

എറണാകുളം,കോഴിക്കോട്, ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനാണ് എത്തിയിരിക്കുന്നത്. പ്രത്യേകം താപനില ക്രമീകരിച്ചിരിക്കുന്ന 22 പെട്ടികളിലാണ് വാക്‌സിന്‍ എത്തിയിരിക്കുന്നത് ഇതില്‍ 12 എണ്ണം എറണാകുളത്തെ കേന്ദ്രത്തിലേക്കും ഒമ്പതെണ്ണം കോഴിക്കോടിനും ഒരെണ്ണം ലക്ഷദ്വീപിനും ഉള്ളതാണ്.എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ട്രക്കുകളില്‍ റോഡ് മാര്‍ഗവും ലക്ഷദ്വീപിലേക്കുള്ളത് ഹെലികോപ്ടറിലുമാണ് നെടുമ്പാശേരിയില്‍ നിന്നും കൊണ്ടു പോകുന്നത്.

error: Content is protected !!