ദുബായ്

ദുബായ് ജുമൈരയിൽ വില്ലയിൽ തീപ്പിടുത്തം ; ആളപായമില്ല

ദുബായിൽ ജുമൈര 3 ഭാഗത്ത് വില്ലയിൽ തീപ്പിടുത്തമുണ്ടായി. ഇന്ന് രാവിലെ 11: 28 നാണ് വില്ലയിൽ തീപിടിത്തമുണ്ടായതായി സിവിൽ ഡിഫൻസ് കമാൻഡ് റൂമിന് അടിയന്തര കോൾ ലഭിച്ചത്.
ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ വില്ലയിലെത്തി 13 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.
വില്ലയ്ക്കുള്ളിൽ ആരെങ്കിലും പരിക്കേറ്റതായോ കുടുങ്ങിയതായോ ഇതുവരെ റിപ്പോർട്ടുകളില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

error: Content is protected !!