കേരളം ചരമം ദുബായ്

യു.എ.ഇ ലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന മോഹൻ വടയാർ അന്തരിച്ചു.

യു.എ.ഇ ലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന മോഹൻ വടയാർ (മോഹന ചന്ദ്രൻ- 64) അന്തരിച്ചു. രോഗബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്. കോട്ടയം വടയാർ സ്വദേശിയാണ്.
1985 ൽ മുതൽ ജിദ്ദയിലും പിന്നീട് ഷാർജയിൽ 15 വർഷത്തോളം ‘ഗൾഫ് ടുഡേ’യുടെ സീനിയർ റിപ്പോർട്ടറായിരുന്നു. ‘ദൈവങ്ങൾ ഉറങ്ങിയ സന്ധ്യ’ എന്ന പേരിൽ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യ: സ്വർണലത. മക്കൾ: വീണാ വിനോദ് (ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബൈ), കാവ്യാ മോഹൻ (ഷാർജ). മരുമകൻ: വിനോദ് (യു എ ഇ എക്സ്ചേഞ്ച്), രഞ്ജിത് (ഷാർജ).

error: Content is protected !!