ദുബായ്

കോവിഡ് സുരക്ഷാ നടപടികളിൽ വീഴ്ച്ച ; ദുബായിൽ 5 ഷോപ്പുകൾ കൂടി അടച്ചുപൂട്ടിച്ചു, 8 ഷോപ്പുകൾക്ക് പിഴയും

കോവിഡ് -19 സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിൽ അഞ്ച് ഷോപ്പുകൾ അടച്ചുപൂട്ടാൻ ദുബായ് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ദുബായ് പഴം – പച്ചക്കറി മാർക്കറ്റിലെ നാല് സ്റ്റാളുകളും ഹോർ അൽ അൻസിലെ ഒരു അലക്കുശാലയുമാണ് (ലോൺഡ്രി ) അടച്ചുപൂട്ടിയത്.

മറ്റ് എട്ട് ഷോപ്പുകൾക്ക് പിഴ ചുമത്തിയതായും 38 ഷോപ്പുകൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.

error: Content is protected !!