fbpx
അന്തർദേശീയം ഇന്ത്യ

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

46ാമത്‌ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ്‌ മോദി അഭിനന്ദനം അറിയിച്ചത്‌. ‘ യു.എസ്‌ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‌ എന്റെ ഊഷ്‌മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ – യു.എസ്‌ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്‌ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ‘. മോദി ട്വീറ്റിലൂടെ അറിയിച്ചു.

വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലും, ആഗോള സമാധാനവും സുരക്ഷയും മുന്നോട്ടുകൊണ്ടുപോകുന്നതിലും സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. യു.എസില്‍ അധികാരമേറ്റ പുതിയ ഭരണകൂടവുമായി ചേര്‍ന്ന്‌ ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ നടന്ന യു.എസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച്‌ ആശംസ നേര്‍ന്നിരുന്നു. യു.എസ്‌ ക്യാപിറ്റോളില്‍ നടന്ന കലാപത്തെയും പ്രധാനമന്ത്രി അപലപിച്ചിരുന്നു.

error: Content is protected !!