അന്തർദേശീയം അബൂദാബി ആരോഗ്യം

റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻറെ അടിയന്തിര ഉപയോഗത്തിന് യുഎഇയിൽ അംഗീകാരം

റഷ്യൻ കോവിഡ് -19 വാക്സിൻ സ്പുട്നിക് വി അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മോഹാപ്) അറിയിച്ചു. ഇതോടെ യുഎഇയിൽ ഉപയോഗിക്കുന്നതിന് അംഗീകാരമുള്ള മൂന്നാമത്തെ വാക്സിൻ ഇതായി മാറിയിരിക്കുകയാണ്. .

നിവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള യുഎഇയുടെ സമഗ്ര ശ്രമങ്ങളുടെ ഭാഗമായാണ് അനുമതി ലഭിച്ചതെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഒരു ട്വീറ്റിലൂടെ അറിയിച്ചു.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക് വാക്സിൻ വികസിപ്പിച്ചെടുത്തത്, യുഎഇയിൽ ഈ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് വിധേയമായിരുന്നു. ചൈനയുടെ ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്റ്റുകൾ വികസിപ്പിച്ചെടുത്ത സിനോഫാം വാക്സിനും അതുപോലെ തന്നെ അമേരിക്കയുടെ ഫൈസർ-ബയോടെക് വാക്സിനും.യുഎഇ നേരത്തെ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരുന്നു.

error: Content is protected !!