ആരോഗ്യം ദുബായ് വിനോദം

ദുബായിൽ കപ്പലുകളിലെയും ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളിലെയും വിനോദ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

കപ്പലുകളിലോ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളിലോ ഉള്ള വിനോദ പ്രവർത്തനങ്ങൾ താൽക്കാലികമായി അനുവദിക്കില്ലെന്ന് ദുബായ് മാരിടൈം സിറ്റി അതോറിറ്റി (ഡിഎംസിഎ) അറിയിച്ചു.ദുബായ് എമിറേറ്റിലെ എല്ലാ വിനോദ അനുമതികളും വ്യാഴാഴ്ച താൽക്കാലികമായി നിർത്തിവച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

ദുബായ് സർക്കാരിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഡിഎംസിഎ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. തുടർന്നായിരിക്കും ഈ നിയമങ്ങളിൽ ഭേദഗതി വരുത്തുക.

error: Content is protected !!