ആരോഗ്യം ദുബായ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല ; ദുബായിൽ 5 ഭക്ഷ്യ സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടിച്ചു

കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാൽ ദുബായിലെ 5 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.ഇവയിൽ നാലെണ്ണം അൽ ദാഗയയിലും ഒരെണ്ണം അൽ മാരാറിലുമായിരുന്നു.

അതോറിറ്റിയുടെ ഏറ്റവും പുതിയ പ്രതിദിന റിപ്പോർട്ടിൽ മൊത്തം 2,326 പരിശോധനകൾ പൂർത്തിയാക്കിയതായും അറിയിച്ചു. ഇതിൽ നാല് സ്ഥാപങ്ങങ്ങളിൽ ലംഘനങ്ങൾ രേഖപ്പെടുത്തുകയും 18 സ്ഥാപങ്ങങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.

error: Content is protected !!