ആരോഗ്യം ദുബായ്

കോവിഡ് 19 ; ദുബായിൽ സാമൂഹിക പരിപാടികൾ, റെസ്റ്റോറന്റുകളിലെ ഡൈനിംഗ് സംബന്ധിച്ച് പുതിയ നിയമങ്ങൾ

ദുബായിൽ സാമൂഹിക ഒത്തുചേരലുകൾ, റെസ്റ്റോറന്റുകളിലെ ഡൈനിംഗ് സംബന്ധിച്ച് പുതിയ നിയമങ്ങൾ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പുറപ്പെടുവിച്ചു.

പുതിയ നിയമമനുസരിച്ച് റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ടേബിളുകൾ തമ്മിലുള്ള ദൂരം 2 മീറ്ററിൽ നിന്ന് 3 മീറ്ററായി ഉയർത്തണം.

ഒരു ടേബിളിൽ ഇരിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം റെസ്റ്റോറന്റുകളിൽ 10 ൽ നിന്ന് 7 ആയും കഫേകളിൽ 4 ആയും കുറച്ചിരിക്കുന്നു.

വിവാഹങ്ങൾ, സ്വകാര്യ പാർട്ടികൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക പരിപാടികൾക്കായി പരമാവധി 10 പേരെ ഒത്തുകൂടാൻ അനുവദിക്കുമെന്നും പങ്കെടുക്കുന്നവരെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും സമിതി വ്യക്തമാക്കി. ഒരു ഹോട്ടലിലോ വീട്ടിലോ ഒത്തുചേർന്നാലും ഈ നിയമം ബാധകമാണ്. 2021 ജനുവരി 27 മുതൽ ഇത് പ്രാബല്യത്തിൽ വരും.

error: Content is protected !!