ആരോഗ്യം ദുബായ്

കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ദുബായിൽ ഷിഷ കഫേകളടക്കമുള്ള 4 ഷോപ്പുകൾ അടച്ചുപൂട്ടി

കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ദുബായിൽ ഷിഷ കഫേകളടക്കമുള്ള 4 ഷോപ്പുകൾ അടച്ചുപൂട്ടി.
ദുബായ് മുനിസിപ്പാലിറ്റി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ അൽ തവാറിലെ 2 ഷിഷ കഫേകളും ഊദ് മേത്തയിലെ ഒരു ഷിഷ കഫേയും അൽ മംസാറിലെ ഒരു ലോൺഡ്രിയുമടക്കം 4 ഷോപ്പുകളാണ് കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് മുനിസിപ്പാലിറ്റി അടച്ചുപൂട്ടിച്ചത്.

കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 16 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

error: Content is protected !!