ഷാർജ

പുസ്തകപ്രേമികൾക്ക് ഇതാ ഒരു സുവർണ്ണാവസരം

ഷാർജാ ബുക്ക് അതോറിറ്റിയും മലേഷ്യൻ കമ്പനിയായ ബിഗ് ബാഡ് വൂൾഫും ചേർന്നൊരുക്കുന്ന ഓൺലൈൻ ബുക്ക് സെയിൽസ് പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരു അസുലഭ അവസരം ആണ്. ഏവർക്കും പ്രിയങ്കരമായ പുസ്തകങ്ങൾ വളരെ തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കുന്നതിനുള്ള ഒരു സുവർണ്ണ അവസരം ആണ് ഇത് .

ഇന്ന്, ജനുവരി 23 മുതൽ മൂന്നു ദിവസത്തേക്ക് അതായത് ജനുവരി 25 വരെയാണ് ഓൺലൈൻ ബുക്ക് സെയിൽസ് നടത്തുന്നത്. 90% discount വരെ ലഭ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന പുസ്തകങ്ങൾ 24 മണിക്കൂർ കൊണ്ട് വീട്ടു പടിക്കൽ എത്തിക്കുന്നു എന്നതും മറ്റൊരു സവിശേഷത.

എണ്ണായിരത്തോളം പുസ്തകങ്ങളാണ് ഇത്തരത്തിൽ ഓൺലൈൻ വഴി വാങ്ങുന്നതിന് അണിനിരത്തിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഉള്ള പുസ്തകങ്ങൾ ആണ് ഇത്തരത്തിൽ ഒരുക്കിയിരിക്കുന്നത്.

noon.com എന്ന website ൽ ചെന്ന് ഈ സുവർണ്ണാവസരം UAE യിൽ ഉള്ള ആർക്കും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.

error: Content is protected !!