ഇന്ത്യ ദുബായ് ദേശീയം യാത്ര

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കും

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ ഡല്‍ഹി പൊലീസിന് കൈമാറി. വൈകിട്ട് നാല് മുപ്പതിന് ഡല്‍ഹി പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കായി നല്‍കിയിരിക്കുന്ന റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന കാര്യം അപ്പോള്‍ പൊലീസ് അറിയിക്കും. നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ഡല്‍ഹിയെ ചുറ്റി ട്രാക്ടറുകള്‍ അണിനിരക്കും. അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കും. കർഷക സമരത്തിനിടെ, മരണങ്ങള്‍ 150 കടന്നു. അതിശൈത്യം കാരണം ഒരു കര്‍ഷകന്‍ കൂടി ഇന്ന് മരിച്ചു.

error: Content is protected !!