ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി തൊണ്ണൂറ്റിഏഴ് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് ഇതുവരെ 2,138,044 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 71,718,630 ആണ്. .അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 10,668,356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 186,115 പേര് മാത്രമേ ചികിത്സയിലുള്ളു. രോഗമുക്തി നേടിയവരുടെ എണ്ണം 10,328,738 ആയി ഉയര്‍ന്നു. 153,503 ലക്ഷം പേര് മരിച്ചു.