അന്തർദേശീയം അബൂദാബി

ഇസ്രായേൽ യുഎഇയിൽ എംബസി തുറന്നു : വിദേശകാര്യ മന്ത്രാലയം

യുണൈറ്റഡ് അറബ് എമിറേറ്റിൽ ഇസ്രായേൽ എംബസി തുറന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിഷൻ ഹെഡ്, ഇസ്രായേൽ എംബസി, അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഈതാൻ നഹെയുടെ വരവോടെ ഇന്ന് അബുദാബിയിലെ ഇസ്രായേൽ എംബസി ഔദ്യോഗികമായി തുറന്നതായാണ് മന്ത്രാലയം അറിയിച്ചത്. ഇസ്രായേൽ എന്ന ജൂത രാജ്യവും ഗൾഫ് രാജ്യവും ബന്ധം സാധാരണ നിലയിലാക്കി നാലുമാസത്തിനുശേഷമാണ് ചരിത്രപരമായ ഈ നീക്കം.

ഇസ്രായേലിലെ ടെൽ അവീവിൽ എംബസി സ്ഥാപിക്കാൻ യുഎഇ നേരത്തെ അനുമതി നൽകിയിരുന്നു.

error: Content is protected !!