അബൂദാബി ആരോഗ്യം ദുബായ്

ആരോഗ്യമാണ് യു‌എഇയുടെ മുൻ‌ഗണന , രാജ്യം അതിവേഗം കൂടുതൽ ശക്തമാകും ; ഷെയ്ഖ് മുഹമ്മദ്

ആരോഗ്യമാണ് യു‌എഇയുടെ മുൻ‌ഗണന, രാജ്യം അതിവേഗം സുഖം പ്രാപിച്ച് കൂടുതൽ ശക്തമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.

2021 ൽ നടന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പുതിയ തീരുമാനങ്ങളും പുറപ്പെടുവിച്ചു. രാജ്യത്തിൻറെ വീണ്ടെടുക്കൽ പ്രക്രിയ തുടരുമെന്നും ഈ വർഷം അവസാനത്തോടെ യുഎഇ കൂടുതൽ ശക്തമാകുമെന്നും ലോകത്തിലെ ഏറ്റവും സജീവമായ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ദുബായ് ഹെൽത്ത് അതോറിറ്റിക്ക് (ഡിഎച്ച്എ) പുതിയ ഡയറക്ടർ ജനറലിനെ നിയമിക്കാനും ഷെയ്ഖ് മുഹമ്മദ് അനുമതി നൽകി. അവാദ് സാഗീർ അൽ കട്ബിയെ തസ്തികയിലേക്ക് നിയമിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. വിവിധ മേഖലകളിൽ സുസ്ഥിരത സ്ഥാപിക്കുന്നതിനായി സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി. നയം നടപ്പാക്കുന്നതിന് ഒരു പുതിയ ഫെഡറൽ കൗൺസിൽ രൂപീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

error: Content is protected !!