ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 13,203 പുതിയ കോവിഡ് കേസുകൾ കൂടി ; പുതിയ കോവിഡ് കേസുകളിൽ മൂന്നാംസ്ഥാനത്തായി കേരളം.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,203 പുതിയ കോവിഡ് കേസുകൾ. 13,298 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 131 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,67,736 ആയി ഉയർന്നു.1,84,182 പേരാണ് നിലവിൽ രാജ്യത്ത് രോഗബാധിതർ. 1,03,30,084 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ 1,53,470 ആണ്.
ഇന്ത്യയിൽ കോവിഡിന്റെ തുടക്കകാലത്ത് ഏറ്റവും കുറവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ റിപ്പോര്ട്ട് ചെയ്ത കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ നിലവിൽ മൂന്നാംസ്ഥാനത്താണ് കേരളം.

error: Content is protected !!