അന്തർദേശീയം ആരോഗ്യം

കോവിഡിന്റെ പുതിയ വകഭേദം ; മാസങ്ങൾക്ക് ശേഷം ന്യൂസിലാന്റിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു

മാസങ്ങൾക്ക് ശേഷം ന്യൂസിലാന്റിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഡിസംബര്‍ 30ന് ന്യൂസിലന്‍ഡില്‍ തിരിച്ചെത്തിയ  56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എല്ലാം പരിശോധനാഫലം നെഗറ്റീവാണ്. രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയെവെ ആദ്യം രണ്ടുവട്ടം പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.

ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 15 പേരാണ് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കൊവിഡിനെ ഏറ്റവും ശക്തമായി പ്രതിരോധിച്ച രാജ്യമാണ് ന്യൂസിലന്‍ഡ്. വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കുകയും ജനജീവിതം സാധാരണനിലയിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും വൈറസ് ഭീഷണി സാഹചര്യം ഉണ്ടായിരിക്കുന്നത്.

നവംബര്‍ പകുതിയ്ക്കുശേഷം ന്യൂസിലന്‍ഡിലെ ആദ്യത്തെ കേസാണിത്. പുതുതായി കണ്ടെത്തിയ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

error: Content is protected !!