fbpx
ദുബായ്

ദുബായിൽ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം ഒക്ടോബറിൽ തുറക്കുന്നു.

ദുബായിൽ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം ഒക്ടോബറിൽ തുറക്കുന്നു. ദീപാവലി ദിവസമായിരിക്കും തുറക്കുകയെന്ന് ഗുരു ദര്‍ബാര്‍ ക്ഷേത്ര ട്രസ്റ്റി രാജു ഷ്രോഫ് പറഞ്ഞു. ക്ഷേത്രത്തിന്റെ അടിസ്ഥാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെന്നും ബാക്കി നിർമ്മാണങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1950ൽ ബർദുബായിലെ സൂഖ് ബനിയാസിൽ തുറന്ന സിന്ധി ഗുരുദർബാർ ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായാവും ജബൽ അലിയിൽ പുതിയതു തുറക്കുക. ദുബായിലെ ഏക ഗുരുദ്വാരയായ ജബൽ അലി ഗുരു നാനാക് ദർബാറിന് സമീപമാണ് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്.

75000 ചതുരശ്ര അടിയാണ് ക്ഷേത്രവിസ്തീർണത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ക്ഷേത്ര നിർമ്മാ ണം തുടങ്ങിയത്.

error: Content is protected !!