fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ പ്രതിദിനരോഗബാധയിലെ വർദ്ധനവ് തുടരുന്നു / ഇന്ന് 3,601 പുതിയ കോവിഡ് കേസുകൾ

യുഎ ഇയിൽ ഇന്ന് പ്രതിദിനരോഗബാധയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎ ഇയിൽ ഇന്ന് 3,601 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 38,90 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 7 മരണങ്ങളാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,601 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 285,147 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,890 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 259,194 ആയി.

യു എഇയിൽ നിലവിൽ 25,148 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 805 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 175,249 അധിക  കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!