ദുബായ്

കോവിഡ് നിയമലംഘനം ; ദുബായ് ടൂറിസം അഞ്ച് വേദികൾ അടച്ചുപൂട്ടിച്ചു

കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് ടൂറിസം അഞ്ച് വേദികൾ അടച്ചുപൂട്ടുകയും 15 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.

കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് ജനുവരി 16 മുതൽ 23 വരെ ദിവസങ്ങളിൽ അടച്ചുപൂട്ടൽ നടപടികളും പിഴകളും അധികൃതർ പുറപ്പെടുവിച്ചു.

കോവിഡ് സുരക്ഷാ പരിശോധന ശക്തമാക്കിയതോടെ മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് 14 ബിസിനസുകൾക്ക് പിഴ ചുമത്തിയതായും ദുബായ് എക്കണോമി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

error: Content is protected !!