fbpx
അബൂദാബി ആരോഗ്യം

യുഎഇയിലെ കോവിഡ് ഡാറ്റ കൃത്യമാണ് , കിംവദന്തികളിൽ വീഴരുത് ; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിലെ അധികാരികൾ പുറത്തുവിടുന്ന ഔദ്യോഗിക കോവിഡ് -19 ഡാറ്റകൾ കൃത്യമാണെന്നും കിംവദന്തികളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അധികാരികൾ പ്രഖ്യാപിച്ച ഔദ്യോഗിക പ്രസ്താവനകൾ ചോദ്യം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി രേഖപ്പെടുത്തുന്നതിന് ഒരു സംയോജിത സംവിധാനമുണ്ടെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

ഔദ്യോഗി സ്രോതസ്സുകളിൽ നിന്ന് എല്ലായ്പ്പോഴും ഡാറ്റ എടുക്കണമെന്നും ഈ മഹാമാരി തടയാൻ പ്രവർത്തിച്ച എല്ലാവരുടെയും ശ്രമങ്ങളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!