fbpx
അബൂദാബി

യുഎഇയിൽ ട്രാഫിക് പിഴകൾ പലിശയില്ലാതെ തിരിച്ചടയ്ക്കാൻ സംവിധാനം ; ആഭ്യന്തര മന്ത്രാലയം

ഡ്രൈവർമാർക്ക് ട്രാഫിക് പിഴ പലിശയില്ലാതെ തിരിച്ചടയ്ക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം കൂടുതൽ താങ്ങാവുന്ന മാർഗം പ്രഖ്യാപിച്ചതായി മന്ത്രാലയം അറിയിച്ചു.

നാല് പ്രാദേശിക ബാങ്കുകൾ വഴി ഡ്രൈവർമാർക്ക് അവരുടെ ഗതാഗത പിഴകൾ  തവണകളായി അടയ്ക്കാം. പലിശയില്ലാതെ ഗതാഗത പിഴ ചുമത്തുന്നതിന് ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് അബുദാബി ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, എമിറേറ്റ്സ് ഇസ്ലാമിക്, ആർ‌ എ കെ ബാങ്ക് എന്നീ നാല് ദേശീയ ബാങ്കുകളുമായിട്ടാണ്‌ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ സന്തോഷത്തിനായി സേവനങ്ങൾ‌ മെച്ചപ്പെടുത്തുന്നതിലും സമൂഹത്തിലെ ജീവിതനിലവാരം ഉയർ‌ത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ തന്ത്രപരമായ വീക്ഷണത്തിന് അനുസൃതമായാണ് ഈ നീക്കമെന്ന് മന്ത്രാലയം പറഞ്ഞു.

error: Content is protected !!