അന്തർദേശീയം അബൂദാബി ടെക്നോളജി

യുഎഇയുടെ ചൊവ്വ ദൗത്യം ; ഹോപ്പ് പ്രോബ് രണ്ടാഴ്ചയ്ക്കുള്ളിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

യുഎഇയുടെ അഭിലാഷമായ ചൊവ്വ ദൗത്യം ഹോപ് പ്രോബ്  അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന് മാർസ് ഓർബിറ്റ് ഇൻസെർഷൻ (എം‌ഐ‌ഐ) അധികൃതർ ഇന്ന് ബുധനാഴ്ച അറിയിച്ചു.

ഫെബ്രുവരി 9 ന് യുഎഇ സമയം രാത്രി 7.45 ന് ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് ഹോപ്പ് പ്രോബ് എന്നും , അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയും യുഎഇ ബഹിരാകാശ ഏജൻസി ചെയർമാനുമായ സാറാ അൽ അമിരി പറഞ്ഞു.
ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് 2020 ജൂലൈയിൽ ഹോപ്പ് പ്രോബ് വിക്ഷേപിച്ചതിനെത്തുടർന്ന് ബഹിരാകാശവാഹനം 493.5 ദശലക്ഷം കിലോമീറ്ററിലധികം താണ്ടി ഏഴുമാസത്തെ യാത്രയിലൂടെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്.

യുഎസ്എ, സോവിയറ്റ് യൂണിയൻ, ചൈന, യൂറോപ്യൻ ബഹിരാകാശ ഏജൻസി, ഇന്ത്യ എന്നിവയ്ക്ക് ശേഷം ചൊവ്വയിലേക്ക് ബഹിരാകാശവാഹനം എത്തിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ.

error: Content is protected !!