fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ഇന്ന് പ്രതിദിനരോഗബാധയിലും രോഗമുക്തിയിലും റെക്കോർഡ് വർദ്ധനവ് / ഇന്ന് നാലായിരത്തിനടുത്ത് പുതിയ കോവിഡ് കേസുകൾ

യുഎ ഇയിൽ ഇന്ന് പ്രതിദിനരോഗബാധയിലും പ്രതിദിനരോഗമുക്തിയിലും റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎ ഇയിൽ ഇന്ന് 3,939 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 4,536 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 6 മരണങ്ങളാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,939 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 289,086 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 4,536 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 263,730 ആയി.

യു എഇയിൽ നിലവിൽ 25,545 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 811 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 174, 016 അധിക  കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!