fbpx
Info

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടിത്തം

കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം. ആലുംപീടികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ഫാക്‌ടറിയ്‌ക്കാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടമുണ്ടായത്.

തീപിടിത്തത്തില്‍ ഫാക്‌ടറിയും ഫാക്‌ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്ബത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.

error: Content is protected !!