fbpx
കേരളം

ഫിലമെൻ്റ് രഹിത കേരളം പദ്ധതി: ഇനി എൽ ഇ ഡി പ്രകാശം പരത്തും

ഫിലമെന്റ് ബൾബുകൾക്കും ട്യൂബുകൾക്കും പകരം എൽഇഡി ബൾബുകൾ നൽകി സംസ്ഥാനത്തെ പൂർണമായും ഫിലമെന്റ്,മെർക്കുറി രഹിതമാക്കാൻ ഫിലമെന്റ രഹിത കേരളം പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉദ്ഘാടനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒന്നാം തീയതി മുതൻ എൽഇ‍ഡി ബൾബുകളുടെ റജിസ്ട്രേഷൻ സൗകര്യം നിലവിൽ വന്നിരുന്നു. ട്യൂബുകളുടെ റജിസ്ട്രേഷൻ സെപ്റ്റംമ്പർ ഒന്നിനു തുടങ്ങാനാണു ശ്രമം. പൊതുജനങ്ങൾക്കു മൂന്ന് രീതിയിൽ ഫിലമെന്റ് ബൾബുകൾ മാറ്റി വാങ്ങാം. www.kseb.in ൽ ലോഗിൻ ചെയ്ത് ആവശ്യമായ എൽഇഡി ബൾബുകളുടെയും തിരികെ നൽകുന്ന ഫിലമെന്റ് ബൾബുകളുടെയും എണ്ണവും കൺസ്യൂമർ നമ്പരും നൽകാം.

വീടുകളിലെത്തുന്ന മീറ്റർ റീഡർ വഴിയും സമീപത്തുള്ള സെക്‌ഷൻ ഓഫിസ് വഴിയും റജിസ്റ്റർ ചെയ്യാം. ഒൻപത് വാട്ടിന്റെ എൽഇഡി ബൾബുകൾ വിപണി വിലയെക്കാൾ കുറച്ചാണു നൽകുക.ഇതു തവണകളായി വൈദ്യുതി ബില്ലിനൊപ്പം നൽകാം. പദ്ധതി പൂർത്തിയാകുന്നതോടെ വൈകുന്നേരങ്ങളിൽ ഏകദേശം 125 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറയും. കിഫ്ബി മുഖേന ഏകദേശം 750 കോടി രൂപയാണു പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

error: Content is protected !!