അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ഇതുവരെയുള്ള കോവിഡ് വാക്സിൻ കുത്തിവയ്പുകളുടെ എണ്ണം 3 മില്ല്യൺ കവിഞ്ഞു ; ആരോഗ്യ-പ്രതിരോധ മന്ത്രാലയം

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 137,956 പേർക്ക് കോവിഡ് വാക്സിൻ കുത്തിവയ്പുകൾ നൽകിയതോടെ രാജ്യത്തെ ഇതുവരെയുള്ള കോവിഡ് വാക്സിനേഷൻ ഡോസുകൾ 3 മില്ല്യൺ കവിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ കോവിഡ് -19 വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിചുള ബോധവത്കരണത്തിന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അടുത്തിടെ ദുബായ് നിവാസികൾക്ക് പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളെ ലക്ഷ്യമാക്കി ഒരു വെർച്വൽ വെബിനാർ നടത്തിയിരുന്നു.

error: Content is protected !!