അന്തർദേശീയം

അന്താരാഷ്‍ട്ര യാത്രാനിയന്ത്രണങ്ങൾ മേയ് 17 വരെ തുടരും ; സൗദി അറേബ്യ

സൗദി അറേബ്യ വിമാന സര്‍വീസുകളടക്കമുള്ള അന്താരാഷ്‍ട്ര യാത്രാനിയന്ത്രണങ്ങൾ മേയ് 17 വരെ തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിലൂടെ അറിയിച്ചു.​​

മാര്‍ച്ച് 31ന് അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ തുറക്കുമെന്ന് നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് സൗദി അറേബ്യ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. മാർച്ച് 31 ന് പകരം 2021 മെയ് 17 ന് സൗദി അറേബ്യ കര, കടൽ വ്യോമ അതിർത്തികൾ എന്നിവ വീണ്ടും തുറക്കുമെന്നാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

error: Content is protected !!