ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 13,083 പുതിയ കോവിഡ് കേസുകളിൽ പകുതിയോളവും കേരളത്തില്‍

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 13,083 കോവിഡ് കേസുകളിൽ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് കേരളത്തിൽ ഇന്നലെ വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2,771 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 14,808 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്. 137 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്

ഇന്ത്യയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.

error: Content is protected !!