ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ കോവിഡ് പിടിമുറുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം ; ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച കേരളത്തിൽ ഇപ്പോഴും ആശങ്കയൊഴിയുന്നില്ല

ഇന്ത്യയിൽ കോവിഡ് പിടിമുറുക്കിയിട്ട് ഇന്നേക്ക് ഒരുവർഷം തികഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ മതിലകം സ്വദേശിനിക്ക് ആയിരുന്നു. പിന്നീട് വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.പിന്നീട് മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറി ലോകത്താകമാനം പടർന്നു.

കേരളം ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയെങ്കിലും ഇപ്പോൾ സമ്പര്‍ക്ക വ്യാപനം മൂലം
കേരളത്തിലെ കോവിഡ് കേസുകളുടെ കാര്യത്തിലുള്ള ആശങ്ക ഇപ്പോഴും തുടരുകയാണ്. പടി പടിയായ ലോക്ഡൗണ്‍, ഹോട്ട്സ്പോട്ട്, മാസ്ക്, സാനിറ്റൈസര്‍ എല്ലാം ജനങ്ങൾക്ക് നിത്യജീവിതത്തിന്റെ ഭാഗമായി. കേരളത്തിൽ ഓണാഘോഷത്തിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്ലാ നിയന്ത്രണങ്ങളും കൈവിട്ടുപോയതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.‌

കേരളത്തിൽ 2020 മെയ് മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങിയതും, ഒപ്പം രോഗബാധിതരുടെ എണ്ണവും കുതിച്ചു. എന്നിരുന്നാലും കേരളത്തിൽ ആ സമയത്ത് സ്ഥിതി വഷളായിരുന്നില്ല. ഇപ്പോഴും കോവിഡ് മരണനിരക്കിന്റെ കാര്യത്തിൽ 0.4 % എന്നത് ആശ്വാസമാണ്. മാത്രമല്ല കൊവിഡിനെ പിടിച്ചുനിർത്തിയ കേരള മാതൃകക്ക് ആഗോളതലത്തിൽ പ്രശംസയും ലഭിച്ചിരുന്നു. കോവിഡ് പരിശോധനകള്‍ കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇപ്പോഴും നടപ്പായിവരികയാണ്.

error: Content is protected !!