ആരോഗ്യം ഷാർജ

യുഎഇ കോവിഡ് വാക്സിൻ ; ഷാർജയിൽ ഇതിനകം രണ്ടായിരത്തിലധികം പേർക്ക് ഹോം വാക്സിനേഷൻ സേവനത്തിലൂടെ കോവിഡ് വാക്സിൻ ലഭ്യമാക്കി

മുതിർന്ന പൗരന്മാരും നിശ്ചയദാർഡ്യക്കാരും ഉൾപ്പെടുന്ന രണ്ടായിരത്തിലധികം പേർക്ക് ഹോം വാക്സിനേഷൻ സേവനത്തിലൂടെ കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

വാക്സിൻ ഏറ്റവും ആവശ്യമുള്ള ദുർബലരായ ഗ്രൂപ്പുകളിലേക്ക് എത്തിച്ചേരാനുള്ള കമ്മ്യൂണിറ്റി കാമ്പയിന്റെ ഭാഗമായാണ് ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റിന്റെ ഈ സംരംഭം.

2,545 വാക്സിൻ അപ്പോയ്മെന്റ് എടുത്തവരിൽ 2,291 പേർക്ക് ആദ്യ ഡോസ് ലഭിച്ചു, ഇതിൽ 254 പേർ രണ്ട് ഡോസുകളും പൂർത്തിയാക്കിയിട്ടുണ്ട്.ഓരോ ദിവസവും നൂറോളം കുടുംബങ്ങൾക്ക് വാക്സിനുകൾ വീട്ടു സന്ദർശനത്തിലൂടെ ലഭ്യമാക്കുകയാണ് വകുപ്പിന്റെ വയോജന സേവന കേന്ദ്രത്തിന്റെ ഡയറക്ടർ ഖോലൂദ് അൽ അലി ലക്ഷ്യമിടുന്നത്.

എമിറേറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പിന്തുണയോടെ ഷാർജയിലെ വയോജന സേവന കേന്ദ്രങ്ങളിൽ നിന്നുള്ള പതിനെട്ട് ടീമുകളാണ് ഖോർ ഫക്കൻ, ദിബ്ബ അൽ ഹിസ്ൻ, കൽബ, അൽ ഹമ്രിയ, അൽ ധൈദ്, അൽ മാഡം, അൽ ബതൈഹ്, മാലിഹ എന്നീ സ്ഥലങ്ങൾ ലക്ഷ്യമാക്കി സേവനം ലഭ്യമാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഇതിനായി മെഡിക്കൽ ടീമിലെ അംഗങ്ങളെല്ലാം വാക്സിൻ നൽകുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

ടുഗെദർ വി റിക്കവർ എന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി ഈ ഹോം വാക്സിനേഷൻ സംരംഭം തുടരുമെന്നും അൽ അലി പറഞ്ഞു. മുതിർന്നവർക്കും നിശ്ചയദാർഡ്യമുള്ളവർക്കുമായി ഹോം വാക്സിനേഷൻ സേവനം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടോൾ ഫ്രീ നമ്പറായ 800700 എന്ന നമ്പറിൽ വിളിക്കാം.

error: Content is protected !!