fbpx
അബൂദാബി

നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും എമിറാത്തി പൗരത്വം ; നിയമ ഭേദഗതികളുമായി യുഎഇ

നിക്ഷേപകർ, പ്രത്യേക കഴിവുകളുള്ളവർ, പ്രൊഫഷണലുകൾ എന്നിവർക്ക് എമിറാത്തി പൗരത്വം അനുവദിക്കുന്ന നിയമ ഭേദഗതികൾ യുഎഇ അംഗീകരിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ശനിയാഴ്ചയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

പ്രൊഫഷണലുകളിൽ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, അവരുടെ കുടുംബങ്ങൾ എന്നിവരാണ് ഉൾപ്പെടുക. യുഎഇ മന്ത്രിസഭ, പ്രാദേശിക എമിറി കോടതികൾ, എക്സിക്യൂട്ടീവ് കൗൺസിലുകൾ എന്നിവ പൗരത്വത്തിന് അർഹരായവരെ ഓരോ വിഭാഗത്തിനും വ്യക്തമായ മാനദണ്ഡങ്ങൾക്കനുസൃതമായി നാമനിർദ്ദേശം ചെയ്യും.

ഞങ്ങളുടെ വികസന യാത്രയ്ക്ക് കാരണമാകുന്ന പ്രതിഭകളെ ആകർഷിക്കുകയാണ് ഈ പുതിയ നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റിലൂടെ അറിയിച്ചു.

error: Content is protected !!