അബൂദാബി

അബുദാബിയിലെ മിന പ്രദേശത്ത് വൻ തീപ്പിടുത്തം

അബുദാബിയിലെ മിന പ്രദേശത്ത് വൻ തീപ്പിടുത്തം. മിന ഫിഷ് മാർക്കറ്റിന് സമീപത്താണ്‌ തീപ്പിടിച്ചത്. അബുദാബി സിവിൽ ഡിഫൻസിലെ നിരവധി യൂണിറ്റുകൾ, പാരാമെഡിക്കുകൾ, പോലീസ് എന്നിവർ സ്ഥലത്തെത്തി ഈ പ്രദേശം വളഞ്ഞിരിക്കുകയാണ്.

മത്സ്യ മാർക്കറ്റിന് പുറമെ ഈ പ്രദേശത്ത് സീഫുഡ്, ഗ്രിൽ റെസ്റ്റോറന്റുകളും ഉണ്ട്. നിരവധി ബോട്ടുകളും ഈ പ്രദേശത്തുണ്ട്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

error: Content is protected !!