കേരളം ദുബായ് യാത്ര

കരിപ്പൂർ വിമാനാപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കൾ ദുബൈ കോടതിയിലും ചിക്കാഗോ കോടതിയിലുമായി ഹരജി നൽകും

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്യാന്തര കോടതികളിലേക്ക്. 2020 ആഗസ്റ്റിലാണ് കരിപ്പൂർ വിമാനാപകടം നടന്നത്. അർഹമായ നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. ദുബൈ കോടതിയിലും ചിക്കാഗോ കോടതിയിലുമാണ് ഇവർ ഹരജി നൽകുന്നത് അപകടത്തിലെ ഇരകളുടെ ബന്ധുക്കൾ കൂടുതലും യു.എ.ഇയിലുള്ള സാഹചര്യത്തിലാണ് രാജ്യാന്തര കോടതികളെ സമീപിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിനും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കും അപകടത്തിൽപെട്ട വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിങ്ങിനും വക്കീൽ നോട്ടീസ് അയച്ചു.

error: Content is protected !!