fbpx
ദുബായ് ബിസിനസ്സ് ഷാർജ

യുഎഇ യിലെ ഏറ്റവും ജനപ്രിയ പ്രമോഷനുമായി സഫാരി

ഷാർജ: ആകർഷകങ്ങളായ പ്രമോഷനുകൾ കൊണ്ട് ജന മനസ്സുകളിൽ വൻ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് കൂടിയായ ഷാർജയിലെ സഫാരിയിൽ പുതിയ പ്രമോഷൻ ആരംഭിച്ചു.

ലോകോത്തര ബ്രാൻണ്ടുകൾ  ഉൾപ്പെടെ 500ലധികം ഉല്പന്നങ്ങൾ ഉൾകൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികൾ, ഫർണിച്ചർ, ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബിള്സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉല്പന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷാർജയിലോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തവും ആകർഷകവുമാണ് സഫാരിയുടെ 10, 20, 30 പ്രമോഷൻ.

February 1 നാരംഭിക്കുന്ന പ്രമോഷൻ 2 ആഴ്ച നീണ്ടു നിൽകും.

യുഎഇയിൾ ലോകോത്തര ബ്രാന്ഡുകൾ ഉൾകൊള്ളു 10, 20, 30 പ്രമോഷൻ ആദ്യമായി ആവിഷ്കരിച്ച് വിജയിപ്പിച്ച സഫാരി അതിന്റെ തുടർച്ചയായാണ് ഈ പ്രമോഷൻ നടപ്പാക്കുന്നത്.

ഗുണമേന്മ, വിലക്കുറവ്, സമ്മാന പദ്ധതികൾ എന്നിവയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്.

Purchase ചെയ്യുന്നവർക്ക് സൗജന്യ ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി Retail മേഖലയിൽ ആദ്യമായി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതും സഫാരിയാണ്. my safari life എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതി പ്രകാരം സഫാരിയിൽ നിന്ന് മാസം തോറും 300 ദിര്ഹത്തിന് purchase ചെയ്യുന്നവർക്ക് 50000 ദിര്ഹത്തിന്റെ ലൈഫ് ഇൻഷുറൻസ് കവറേജൂം 750 ദിർഹത്തിന് purchase ചെയ്യുന്നവർക്ക് ഒരു ലക്ഷം ദിര്ഹത്തിന്റെ ലൈഫ് ഇൻഷുറൻസ് കവറേജുമാണ് ലഭിക്കുക. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 10000 ദിർഹം വരെയും ലഭിക്കും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ട്ടപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി മാറാൻ സഫാരിക്ക് സാധിച്ചു. സഫാരിയുടെ ‘വിന് 30 ടയോട്ട കൊറോള’ പ്രമോഷനും ‘വിന് 1 കിലോ ഗോള്ഡ്’ പ്രമോഷനും ‘വിൻ 15 ടയോട്ട ഫോർച്യുന്നെർ’ പ്രമോഷനും ‘വിൻ ഹാഫ് എ മില്യണ് ദിർഹമ്സ്’ പ്രമോഷനും അഭൂത പൂര്വമായ പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചത്. വിൻ 12 നിസ്സാൻ സണ്ണി പ്രൊമോഷനാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഹൈപർ മാർക്കറ്റിൽ നിന്നും 50 ദിർഹത്തിന് പർചേസ് ചെയ്യുന്നവർക്കെല്ലാം റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ 12 നിസ്സാൻ സണ്ണി കാറുകളാണ് സമ്മാനമായി നല്കുന്നത്. അടുത്ത നറുക്കെടുപ്പ് ഫെബ്രുവരി 22  ന് നടക്കും

error: Content is protected !!