Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതർ 10.35 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 3.85 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 22,36,975 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നു.

ഇന്ത്യയില്‍ 1,07,53,353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.66 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,28,258 ആയി ഉയര്‍ന്നു. 1.54 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

error: Content is protected !!