fbpx
ഇന്ത്യ ദുബായ്

ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ യുഎഇയിലെത്തി

ഇന്ത്യയിൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്‌സിനുകൾ ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെ ദുബായിൽ എത്തി.

വാക്‌സിനുകൾ ദുബായിലേക്ക് കൊണ്ടുപോയ എയർ ഇന്ത്യ വിമാനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ഇന്ത്യ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.‌

ഒരു ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതിൽ എല്ലായ്പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ ഇത് മറ്റൊരു ഉദാഹരണമാണെന്നും യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വീറ്റ് ചെയ്തു.

വാക്സിൻ നയതന്ത്ര ഡ്രൈവിന്റെ ഭാഗമായി ഇന്ത്യ അടുത്തിടെ ഒരു ലക്ഷം ആന്റി കോവിഡ് ഷോട്ടുകൾ ഒമാനിലേക്ക് അയച്ചിരുന്നു.

വാക്സിൻ മൈത്രിയുടെ ഭാഗമായി 15 രാജ്യങ്ങളിൽ ഇതിനകം ഇന്ത്യ വാക്സിൻ എത്തിച്ചിട്ടുണ്ട്. 90ൽ അധികം രാജ്യങ്ങളാണ് ഇന്ത്യയിൽനിന്നുള്ള വാക്സിൻ ആവശ്യപ്പെട്ടിട്ടുള്ളത്.

error: Content is protected !!