ദുബായ്

ദുബായിൽ 3 ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു ; 10 പേർക്ക് പരിക്കേറ്റു

ദുബായ് അൽ ഖൈൽ റോഡിൽ ഇന്ന് ചൊവ്വാഴ്ച രാവിലെ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

ബസ്സുകളിലൊന്ന് പെട്ടെന്ന് ശരിയായ പാതയിൽ നിന്ന് തെന്നിമാറി, മറ്റ് രണ്ട് ബസുകളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 6.30 നാണ് അപകടത്തെക്കുറിച്ച് പോലീസിന് അറിയിപ്പ് ലഭിച്ചതെന്ന് ജനറൽ ട്രാഫിക് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. ഉടൻ തന്നെ ട്രാഫിക് പോലീസ് പട്രോളിംഗ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡ്രൈവിംഗ് സമയത്ത് പെട്ടെന്നുള്ള വേഗതയും അശ്രദ്ധയുമാണ് ഏറ്റവും അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

 

error: Content is protected !!