ആരോഗ്യം ദുബായ്

ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ ആരോഗ്യകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിന് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം

ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ ” ആസ്ട്രസിനിക്ക കോവിഷീൽഡ് ” ആരോഗ്യകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിന് ദുബായ് ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകി. കൂടാതെ നിലവിലെ താമസക്കാർക്കും പൗരന്മാർക്കുമായി ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമായ വാക്സിനുകളുടെ പട്ടികയിലും ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനെ ഉൾപ്പെടുത്തി.

നിലവിൽ ദുബായിൽ സിനോഫാം, ഫൈസർ എന്നീ കോവിഡ് -19 വാക്സിനുകൾ നൽകുന്നുണ്ട്. ഇതോടെ 3 കോവിഡ് 19 വാക്സിനുകളായിരിക്കും യു എ ഇയിൽ ലഭ്യമാകുക.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും നടത്തിയ ശ്രമങ്ങളുടെ ഫലമായി ഇന്ത്യയിൽ നിർമ്മിച്ച ആസ്ട്രസെനെക കോവിഡ് -19 വാക്‌സിനുകൾ ആദ്യമായി ഇന്ന് ഉച്ചയോടെ  ദുബായിൽ എത്തിയിരുന്നു.

error: Content is protected !!